ചിറ്റൂർ: കേരളത്തിൽ ബദൽ രാഷ്ട്രീയസംവിധാനം അനിവാര്യമാണെന്ന് സുരേഷ് കീഴാറ്റൂർ അഭിപ്രായപ്പെട്ടു. കോളവിരുദ്ധ സമരത്തിന്റെ 17-ാം വാർഷിക ദിന സമരശാക്തീകരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷതവഹിച്ചു. ഐക്യദാർഢ്യ സമിതി ജനറൽ കണ്‍വീനർ ആറുമുഖൻ പത്തിച്ചിറ, പെന്പിളൈ ഒരുമ സ്ഥാപക സമിതി അംഗം ഗോമതി, പട്ടികജാതി,പട്ടികവർഗ്ഗ സരക്ഷണ മുന്നണി ജില്ലാ സെക്രട്ടറി മായാണ്ടി, പാലക്കാടൻ കർഷക മുന്നേറ്റം സമിതി അംഗം കുത്തന്നൂർ സജീഷ്, വി.പി. നിജാമുദീൻ, അജിത് കൊല്ലങ്കോട്, ഫാ. അഗസ്റ്റിൻ വട്ടോളി, കേരള യുക്തിവാദി സംഘം പ്രിതിനിധി ഷിബു വടക്കഞ്ചേരി, കല്ലൂർ ശ്രീധരൻ, പുതുശ്ശേരി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. വിജയൻ നന്ദി പറഞ്ഞു.