പിന്നില്‍ ആരോ ഉണ്ട്! ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു; ജനറേറ്ററിന്റെ പേരില്‍ ഡി സിനിമാസ് പൂട്ടിച്ചു; തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്; ദിലീപിനു പിന്തുണയുമായി സുരേഷ്കുമാര്‍

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി ദി​ലീ​പി​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും തെ​റ്റു ചെ​യ്യാ​ത്ത ആ​ളെ ശി​ക്ഷി​ക്കു​ക​യാ​ണെ​ന്നും നി​ർ​മാ​താ​വ് ജി. ​സു​രേ​ഷ്കു​മാ​ർ. ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. ദി​ലീ​പി​നെ പി​ന്തു​ണ​യ്ക്കാ​തെ സി​നി​മാ​ക്കാ​ർ ഒ​ളി​ച്ചോ​ടി​യെ​ന്നു ക​രു​തേ​ണ്ടെ​ന്നും സു​രേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ഡി ​സി​നി​മാ​സി​ന് ബ​ന്ധ​മി​ല്ല. താ​ര​വും വി​ത​ര​ണ​ക്കാ​ര​നും ബി​സി​ന​സു​കാ​ര​നു​മാ​യ ദി​ലീ​പി​നു പ​ല​യി​ട​ത്തും നി​ക്ഷേ​പ​മു​ണ്ടാ​കും. ഡി ​സി​നി​മാ​സി​ന്‍റെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ പ​റ്റാ​ത്ത​പ്പോ​ൾ ജ​ന​റേ​റ്റ​റി​ന്‍റെ പേ​രി​ൽ പൂ​ട്ടി​ച്ചു- സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

തെ​റ്റു​ചെ​യ്യാ​ത്ത ആ​ളെ ശി​ക്ഷി​ക്കു​ക​യാ​ണെ​ന്നും ഡി ​സി​നി​മാ​സ് പൂ​ട്ടി​ക്കു​ന്ന​തി​നു പി​ന്നി​ൽ ആ​രെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും സു​രേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts