കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാന്‍ ശ്രമിച്ച പള്‍സര്‍ സുനിയ്‌ക്കെതിരേ നിര്‍മാതാവ് സുരേഷ് കുമാര്‍. കൊടും ക്രിമിനലാണ് ഇയാളെന്ന് പറഞ്ഞ സുരേഷ് കുമാര്‍ ഒരിക്കല്‍ തന്റെ ഭാര്യ മേനകയെയും സുനി വട്ടം ചുറ്റിച്ചുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഹോട്ടലില്‍ പോകാനായി സുനി ഓടിച്ച വണ്ടിയില്‍ കയറിയ മേനകയെ ഹോട്ടലില്‍ വിടാതെ സുനി വട്ടംചുറ്റിച്ചു. ഉടന്‍ മേനക തന്നെയും ആ സിനിമയിലെ ആളുകളെയും വിളിക്കുകയും ചെയ്്തതാണ് അന്ന് രക്ഷയായത്. പോലീസ് അന്നു തന്നെ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഇവന്‍ രണ്ടു നടന്മാരുടെ പേഴ്‌സണല്‍ ഡ്രൈവറാണെന്നും സുരേഷ് കുമാര്‍ പറയുന്നു.