സി​നി​മാ നി​രൂ​പ​ണ​ത്തെ ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കി​ല്ല

ഒ​രു പ​ടം ഹി​റ്റാ​യാ​ൽ ഇ​ന്ന് കോ​ടി​ക​ൾ കൂ​ട്ടു​ക​യാ​ണ് ആ​ളു​ക​ൾ. 100 കോ​ടി ക്ല​ബ്, 500 കോ​ടി ക്ല​ബ് എ​ന്നൊ​ക്കെ കേ​ൾ​ക്കു​ന്നു​ണ്ട്. അ​തി​ൽ കു​റ​ച്ച് കാ​ര്യ​ങ്ങ​ളൊ​ക്കെ ശ​രി​യാ​ണ്.

എ​ന്നാ​ൽ മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ പോ​ലും 100 കോ​ടി ക​ള​ക്‌​ട് ചെ​യ്തി​ട്ടി​ല്ല. ക​ള​ക്‌​ട് ചെ​യ്തു​വെ​ന്ന് അ​വ​ർ പ​റ​യു​ന്ന​ത് ഗ്രോ​സ് ക​ള​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ലാ​ണ്. സി​നി​മാ നി​രൂ​പ​ണ​ത്തെ ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കു​ന്നി​ല്ല.

വ്യ​ക്തി​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടാ​ണ് എ​തി​ർ​പ്പ്. പ​ല അ​വ​സ​ര​ങ്ങ​ളി​ലും നി​രൂ​പ​ണ​ത്തി​ന്‍റെ പ​രി​ധി​വി​ട്ട് വ്യ​ക്തി​ഹ​ത്യ​യി​ലേ​ക്കു പോ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

മു​ൻ​പ് തി​യ​റ്റ​റു​ക​ളി​ൽനി​ന്ന് മാ​ത്രം ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ നി​ന്നാ​ണ് സി​നി​മാ വ്യ​വ​സാ​യം മു​ന്നോ​ട്ട് പോ​യി​രു​ന്ന​ത്. ഒ​ടി​ടി വ​ന്ന​തോ​ടെ പ​ല മു​ൻ​നി​ര താ​ര​ങ്ങ​ളും സ്വ​ന്ത​മാ​യി നി‌​ർ​മാണം തു​ട​ങ്ങി. സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം ന​ല്ല​താ​ണെ​ങ്കി​ൽ ആ​ളു​ക​ൾ വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

സു​രേ​ഷ് കു​മാ​ർ‌

Related posts

Leave a Comment