തളിപ്പറമ്പ്: ജില്ലയിലെ പോലീസ് കുടുംബത്തില്‍ നിന്ന് ഒരാള്‍കൂടി പോലീസ് വേഷവുമായി വെള്ളിത്തിരയിലേക്ക്. ജനപ്രിയസംവിധായകന്‍ ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ‘നാല്പത്തിയൊന്ന് ‘എന്ന സിനിമയിലാണ് പോലീസ് ഓഫീസറായി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശി സുരേഷ് കുമാര്‍ വേഷമിടുന്നത്.
കണ്ണൂര്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് സുരേഷ്കുമാര്‍. എടക്കാട്, കണ്ണൂര്‍, തലശ്ശേരി, പാനൂര്‍, എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ് നടന്നത്. ബിജു മേനോനാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തത്. നാളെ ചിത്രം പ്രദര്‍ശനത്തിനെത്തും.