മോഹൻലാലിന്റെ മുഖത്തെ കൗതുകമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യമെന്നു സുരോഷ് ഗോപിയുടെ വെളിപ്പെടുത്തൽ. പ്രേം നസീർപോലും തിളങ്ങളി നിന്നിരുന്ന കാലത്താണ് മോഹൻലാലും വെള്ളിത്തിരയിൽ എത്തുന്നത്. അന്നേ അദ്ദേഹത്തിന്റെ മുഖകാന്തിയേക്കുറിച്ചു പല അഭിപ്രായങ്ങളും ഉയർന്നിരുന്നെന്നും സുരേഷ് ഗോപി പറയുന്നു. ഒരു ടെലിവിഷൻ പരിപാടിയിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
31 വർഷങ്ങൾക്ക് മുന്പ് മോഹൻലാൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ തിയറ്ററിലെ ആവേശത്തിൽ പങ്ക് ചേർന്ന കോളജ് വിദ്യാർഥിയായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ മോഹൻലാലിനൊപ്പം കെട്ടിപ്പിടിച്ച് കിടക്കാനുള്ള അടുപ്പവും ബന്ധവും ഉണ്ട്.സഹതാരമായും വില്ലനായും മോഹൻലാലിനൊപ്പം അഭിനയിച്ച നിമിഷങ്ങൾ ജീവിതത്തിൽ മറക്കാൻ പറ്റാത്തവയാണെന്നും സുരേഷ് ഗോപി പറഞ്ഞു.