കൊല്ലങ്കോട്: അംബേദ്കർ കോളനിയിൽ തകർച്ചയിലുള്ള അഞ്ചുവീടുകൾ ബിജെപിയും ഒരുവീടും എൻആർഐ സംസ്‌ഥാന കമ്മിറ്റിയും ഒരുവീടുംതാനും നിർമിച്ചുനൽകുമെന്നും രാജ്യസഭാംഗം സുരേഷ് ഗോപി പ്രസ്താവിച്ചു. പണ്ഡിറ്റ് ദീനദയാൽ ജന്മദതാബ്ദി ആഘോഷം 2017 ന്റെ ഭാഗമായി ദത്തെടുക്കൽ പരിപാടി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
പ്രധാനമന്ത്രിയുടെ സാമൂഹ്യസേവനത്തിനുള്ള മാർഗങ്ങളാൽ ബിജെപിയിൽ ചേരാനിടയാക്കിയത്. താൻ രജനീകാന്തിന്റെ ആരാധകനാണ്. അംബേദ്കർ കോളനിയിലുള്ള അമ്പല മഹോത്സവം എല്ലാ വിഭാഗങ്ങളുടേയും സഹകരണത്തോടെ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നടത്താൻ തയ്യാറായാൽ താൻ തേരിലെത്തി നേതൃത്വം വഹിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി എം.പി അറിയിച്ചു.
യോഗത്തിൽ ശിവദാസ് സ്വാഗതം പറഞ്ഞു. ബിജെപി സംസ്‌ഥാന സെക്രട്ടറി കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ജുില്ലാ പ്രസിഡന്റ് കൃഷ്ണദാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ജി. പ്രദീഷ്കുമാർ , എൻ. ശിവരാജൻ, എൻആർഐ സംസ്‌ഥാന കൺവീനർ ഹരികുമാർ, പഞ്ചായത്തംഗം സുരേന്ദ്രൻ, കെ.ശാന്തി എന്നിവരും പ്രസംഗിച്ചു. കോളനി വീടുകൾ സന്ദർശിച്ചശേഷം സുരേഷ് ഗോപി എം.പി. സമൂഹസദ്യയിലും പങ്കെടുത്തു.