കൊച്ചി: വ്യാജരേഖയില്‍ പുതുച്ചേരിയില്‍ ആഡംബരവാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡി കാറുകളാണു സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും പുതുച്ചേരിയിലെ വ്യാജവിലാസത്തിലാണു രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പുതുച്ചേരി കാര്‍ത്തിക അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്കു താമസിക്കുന്നുവെന്നു വിലാസമുണ്ടാക്കിയാണു വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആരോപണം.
എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക) കോടതിയില്‍ ഹാജരായാണു ജാമ്യമെടുത്തത്. കേസ് പത്തിലേക്കു മാറ്റി.