മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് അഭിരാമി. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി കാരണമാണ് കോമേഴ്സ്യല്‍ സിനിമയിലേക്ക് താൻ എത്തിയതെന്ന് അഭിരാമി പറഞ്ഞു.
തിരുവനന്തപുരത്തുള്ള ബ്യൂട്ടീഷന് പറഞ്ഞതനുസരിച്ച് ഒരു ചാനലിന്റെ ഓഡീഷന് പോവുകയും അതില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അവിടെനിന്നാണ് സിനിമയിലേക്ക് അവസരം കിട്ടിയത്.
എന്റെ അവതരണം കണ്ടിട്ട് സുരേഷേട്ടനാണ് (സുരേഷ് ഗോപി) പത്രം എന്ന സിനിമയിലേക്ക് വിളിക്കുന്നത്. വേറൊരു കുട്ടി വന്നിട്ട് ശരിയാവാതെ വന്നു. അപ്പോഴാണ് സുരേഷേട്ടന് എന്റെ പരിപാടി കാണുന്നതും എന്നെ വിളിച്ച് നോക്കാന്‍ പറഞ്ഞതും.
കോമേഴ്സ്യല്‍ സിനിമയിലേക്ക് ഞാന്‍ വരാനുള്ള കാരണം സുരേഷേട്ടനാണ്. അന്ന് എനിക്ക് പതിനഞ്ചോ പതിനാറോ വയസേ ഉണ്ടാവുകയുള്ളു. പഠിക്കാന്‍ വേണ്ടിയാണ് സിനിമയില്‍നിന്നു പിന്മാറിയത്. കുറച്ചുനാള്‍ ജോലിയും ചെയ്തിരുന്നു. അതിനുശേഷമാണ് വിവാഹിതയാവുന്നത്. ഭര്‍ത്താവിനെ ചെറുപ്പം മുതലേ എനിക്ക് അറിയാമായിരുന്നു.
ഞങ്ങള്‍ ഒരുമിച്ചു പഠിച്ചതാണ്. ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. എപ്പോള്‍ അവധി വന്നാലും അവന് ഞങ്ങളുടെ വീട്ടില്‍ വരും. അമ്മയുമായിട്ടും നല്ല അടുപ്പമായിരുന്നു. ശരിക്കും ഞങ്ങളൊന്നിച്ച് വളര്‍ന്നതാണ്. -അഭിരാമി