കൊച്ചി: യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുമായി സഭാ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കുര്യോക്കോസ് മാർ തെയോഫിലോസ്, യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവരും ബാവക്കൊപ്പം ഉണ്ടായിരുന്നു
എറണാകുളം പുത്തൻകുരിശ് പാത്രിക സെന്ററിൽ എത്തിയാണ് സുരേഷ് ഗോപി ബാവയെ സന്ദർശിച്ചത്. സഭ തർക്കത്തിൽ കൂടുതൽ പ്രതികരണമില്ലെന്നും തോമസ് പ്രഥമൻ ബാവയുമായുള്ള ദീർഘനാളത്തെ സൗഹൃദം പുതുക്കാനാണ് വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. യാക്കോബായ, ഓർത്തഡോക്സ് സഭാതർക്കത്തിൽ സമവായ നീക്കങ്ങൾ തുടരുന്നുവെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.