തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത കൂടി കുടുംബം പങ്കുവച്ചിരിക്കുകയാണ്.
സുരേഷ് ഗോപിയുടെ മകളേയും ഭർത്താവിനേയും ആശിർവദിക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തെ താരത്തിന്റെ വസതിയായ ലക്ഷ്മിയിൽ എത്തി. ഭാഗ്യാ സുരേഷിനും ശ്രേയസ് മോഹനും ഗവർണർ വിവാഹാശംസകൾ നേർന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിച്ചു.
കേരള സദ്യ ഒരുക്കിയാണ് സുരേഷ് ഗോപിയും കുടുംബവും ആരിഫ് മുഹമ്മദ് ഖാന് സ്വീകരണം നൽകിയത്. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ജനുവരി 17 ന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹ ചടങ്ങ്. താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തും കൊച്ചിയിലുമായി താരസമ്പന്നമായ വിവാഹ സത്കാരവും നടന്നു.