കോഴിക്കോട്: കേരളത്തില്‍ ഒരു ലോക്സഭാ സീറ്റ് എന്ന മോഹം പൂവണിഞ്ഞില്ലെങ്കിലും മല്‍സരിച്ച മണ്ഡലങ്ങളില്ലൊം ബിജെപിക്ക് വോട്ടുകൂടി. പ്രതീക്ഷിച്ചത്രയും വോട്ട് വര്‍ധിച്ചില്ലെങ്കിലും എതിരാളികള്ക്കിയില് മുഖം രക്ഷിക്കാവുന്നതരത്തിലേക്ക് ഈ കണക്കുകള്‍ ഉപയോഗിച്ച് പിടിച്ചുനില്‍ക്കാനാണ് നേതാക്കളുടെ ശ്രമം.
അതേസമയം അഞ്ചുവര്‍ഷത്തിനിടയില്‍ ഇത്രയും അനുകൂലസാഹചര്യമുണ്ടായിട്ടും ഇത്രയും വോട്ടുകള്‍ വര്ധിച്ചാല്മതിയോ എന്ന ചോദ്യവും പാര്‍ട്ടിക്കിടയില്‍ നിന്നും ഉയരുന്നു. ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി ബിജെപിയെ ആളുകള്‍ കാണുന്നില്ലെന്ന് വി.മുരളീധരന് ഉള്‍പ്പെടെ പ്രതികരിച്ചതും അതുകൊണ്ടുതന്നെയാണ്. യുവാക്കള്‍ കൂടുതലായി പാര്‍ട്ടിയിലേക്ക് കടന്നുവരുമ്പോഴും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്നില്ല.
അതേസമയം ബിജെപി സര്‍വസന്നാഹവും ഉപയോഗിച്ച് പ്രചാരണം നടത്തിയിടങ്ങളില്‍ വോട്ട് ഒരുലക്ഷത്തിലധികം കൂടുകയും ചെയ്തു. ഇതില്‍ സുരേഷ് ഗോപി മത്സരിച്ച തൃശൂരിലാണ് എറ്റവും കൂടുതല്‍ വോട്ട്് വര്‍ധിച്ചത്. അദ്ദേഹത്തിന്റെ താരപ്രഭതന്നെയാണ് ഇതിന് കാരണം. 1,91,141 വോട്ടുകളാണ് ഇവിടെ സുരേഷ് ഗോപിക്ക് വര്‍ധിച്ചത്. അവസാനനിമിഷമാണ് സുരേഷ് ഗോപി ഇവിടെ മത്സരിക്കാന്‍ എത്തിയത്. പ്രചാരണത്തിന് അവശേഷിച്ചിരുന്നത് 15 ദിവസവും. 2009-ല്‍ ബിജെപി 1,02,681 വോട്ടുകള്‍ നേടിയപ്പോള്‍ സുരേഷ്ഗോപി ഇവിടെ നേടിയത് 2,93,822 വോട്ടുകളാണ്.
കെ.സുരേന്ദ്രന് മത്സരിച്ച പത്തനംതിട്ടയില്‍ 1,58,442 വോട്ടുകള്‍ വര്‍ധിച്ചു. 2014-ല്‍ 1,38,954 വോട്ടുണ്ടായിരുന്ന സ്ഥാനത്ത് ശബരിമലവിജയം ആളികത്തിയതോടെ 2,97,396 വോട്ടുകള്‍ നേടാന്‍ സുരേന്ദ്രനായി. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന് 1,57,553 വോട്ടുകള്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞതവണ 90,528 വോട്ടുകളുണ്ടായിരുന്നത് 2,48,081 വോട്ടുകളിലേക്ക് കുതിച്ചു.
ഇടതുമുന്നണിയ ഏക വിജയം നേടിയ ആലപ്പുഴയില്‍ 1,44678 വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ എം.എന്‍ രാധാകൃഷ്ണനായി.43.051 വോട്ടുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് രാധാകൃഷ്ണന് മത്സരിച്ചപ്പോള്‍ അത് 1,87,729 ആയി. കോട്ടയത്ത് പി.സി. തോമസിന് 1,10,778 വോട്ടുകള്‍ കൂടി.44,357 വോട്ടുകളുണ്ടായിരുന്ന സ്ഥാനത്ത്1,55,135 വോട്ടുകള്‍ ലഭിച്ചു.അതേസമയം ബിജെപി വലിയ പ്രതീക്ഷ അര്‍പ്പിച്ച തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് കുടിയത് 33,806 വോട്ടുകള്‍മാത്രമാണ്.
ബിജെപിക്ക് ലക്ഷത്തില്‍ താഴെമാത്രം വോട്ട് വര്‍ധിച്ച മണ്ഡലങ്ങള്‍
2014-2019- വര്‍ധിച്ച വോട്ടുകള്‍ എന്നിങ്ങനെ
——————————————
കാസര്‍ഗോഡ് 1,72,826-1,76,049- 3,223
കണ്ണൂര്‍ 51,636-68,509-16,873
വടകര-76,313-80,128-3,815
വയനാട്(ബിഡിജെഎസ്) 80,752-78,816-1,936
കോഴിക്കോട്-1,15,760-1,61,216-45,456
നാദാപുരം:64,705-82,332-17,627
പൊന്നാനി:75,212-1,10603-35,391
പാലക്കാട്:1,36587-2,18,556-81,969
ആലത്തൂര്‍:87,803-89,837-2034
ചാലക്കുടി: 92,848-1,54,159-61,311
എറണാകുളം:99,003-1,37,749-38,746
ഇടുക്കി(ബിഡിജെഎസ്)-50,438-78648-28210
മാവേലിക്കര: (ബിഡിജെഎസ് 79,743-1,33,546-53,803
കൊല്ലം: 58,671-1,03,339-44,668
തിരുവനന്തപുരം:2,82,336-3,16,142-33,806