കോഴിക്കോട്: സംസ്ഥാന അധ്യക്ഷപദവി തേടിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സുരേഷ് ഗോപി എംപി നാളെ ഡല്‍ഹിക്ക് തിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.
അതേസമയം ഇതു നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണെന്നും മറ്റ് അഭ്യൂഹങ്ങള്ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കുഴല്‍പ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെയാണ് ബിജെപി കേരള ഘടകത്തില്‍ കേന്ദ്രം അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.
എന്നാല്‍ കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
ബിജെപി കേന്ദ്രനേതൃത്വം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത് വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിലാണ്.
അത് കഴിഞ്ഞശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.