ഗ​ഗ​ന​ചാ​രി കണ്ടശേഷം അ​ച്ഛ​ൻ പറഞ്ഞത് ഗണേശ് കലക്കിയെന്നാണ്; ഗോകുൽ സുരേഷ്

സു​രേ​ഷ് ഗോ​പി ത​നി​ക്ക് ന​ൽ​കി​യ ഉ​പ​ദേ​ശ​ങ്ങ​ളെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഗോ​കു​ൽ സു​രേ​ഷ്. അ​ച്ഛ​ൻ ഗ​ഗ​ന​ചാ​രി ക​ണ്ടി​രു​ന്നു. ഫെ​സ്റ്റി​വ​ൽ‌ ഔ​ട്ടാ​ണ് ക​ണ്ട​ത്. അ​ച്ഛ​ന് ന​ന്നാ​യി ഇ​ഷ്ട​പ്പെ​ട്ടു. ഗ​ണേ​ശ​ൻ ക​ല​ക്കി​യെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. യു ​ആ​ർ എ ​ഗു​ഡ് ആ​ക്ട​റെ​ന്ന് എ​ന്നോ​ടും അ​ച്ഛ​ൻ പ​റ​ഞ്ഞു.‍ അ​തു​പോ​ലെ അ​ച്ഛ​ൻ ത​ന്നി​ട്ടു​ള്ള ഒ​രേ​യൊ​രു ഉ​പ​ദേ​ശം പ്രൊ​ഡ​ക്ഷ​ൻ ഫു​ഡ് ക​ഴി​ച്ചാ​ൽ ത​ടി​വ​യ്ക്കു​മെ​ന്നാ​ണ്.

ഒ​രു ഷോ​ട്ടി​ന് എ​ങ്ങ​നെ പ്രി​പ്പ​യ​ർ ചെ​യ്യ​ണം, സ്ക്രി​പ്റ്റ് കേ​ൾ​ക്കു​മ്പോ​ൾ എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചൊ​ക്കെ​യാ​കും അ​ച്ഛ​ൻ ഉ​പ​ദേ​ശം ത​രി​ക എ​ന്നാ​ണ് ഞാ​ൻ ക​രു​തി​യി​രു​ന്ന​ത്. പ​ക്ഷെ ഞാ​ൻ കു​റ​ച്ച് ത​ടി​യു​ള്ള ആ​ളാ​യ​തു​കൊ​ണ്ടാ​ക​ണം പ്രൊ​ഡ​ക്ഷ​ൻ ഫു​ഡ് ക​ഴി​ച്ചാ​ൽ ത​ടി വ​യ്ക്കു​മെ​ന്ന് മാ​ത്രം അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്.

പ്രൊ​ഡ​ക്ഷ​ൻ ഫു​ഡി​ന് ഭ​യ​ങ്ക​ര ടേ​സ്റ്റാ​ണ്. ഗ​ഗ​ന​ചാ​രി​യു​ടെ സ​മ​യ​ത്ത് 103 കി​ലോ​യു​ണ്ടാ​യി​രു​ന്നു. ഫു​ഡ് ഞാ​ൻ ക​ള​യാ​റി​ല്ല​ന്നും ഗോ​കു​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment