ഗുരുവായൂർ; നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്പ് കണ്ണന്റെ അനുഗ്രം തേടി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ഗുരുവായൂരിലെത്തി.
രാവിലെ ശീവേലിക്ക് ശേഷം ദർശനം നടത്തിയ സുരേഷ് ഗോപി സോപാനത്തിൽ നെയ്യും കാണിക്കയും സമർപ്പിച്ച് തൊഴുതു. പ്രസാദം സ്വീകരിച്ചശേഷം ഉപദേവന്മാരേയും തൊഴുത് പുറത്തു കടന്നു.തുടർന്ന് എൻഡിഎയുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു.
കിഴക്കേനടയിൽ ട്രാഫിക് ഐലന്റിന് സമീപം എത്തിയ സുരോഷ് ഗോപിയെ നൂറ് കണക്കിന് പ്രവർത്തകർ സ്വീകരിച്ച് മഞ്ജുളാൽ പരിസരത്തേക്ക് ആനയിച്ചു. മഞ്ജുളാൽ പരിസരത്ത് എത്തിയ സുരേഷ് ഗോപിയെ വനിതാ പ്രവർത്തകർ ആരതിയുഴിഞ്ഞു. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കുന്നതിന് തളിക്കുളം പഞ്ചായത്തിലെ മത്സ്യ തൊഴിലാളികൾ സ്വരൂപിച്ച തുക തളിക്കുളം പഞ്ചായത്ത് ബിജെപി പ്രസിഡന്റ് ഭഗീഷ് പൂരാടൻ സുരേഷ് ഗോപിക്ക് കൈമാറി.
ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്,ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി.സദാനന്ദൻ, നേതാക്കളായ കെ.ആർ.അനീഷ്, പി.എം.ഗോപിനാഥൻ, ഷിജിൽ ചുള്ളിപറന്പിൽ, കെ.ജി.രാധാകൃഷ്ണൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.