ചെറുതുരുത്തി: പോലിസ് ഓഫിസർമാർ ആർക്കും സല്യൂട്ട് നൽകരുതെന്നാണ് തന്റെ അഭിപ്രായമെന്നു സുരേഷ് ഗോപി എംപി പറഞ്ഞു.
സല്യൂട്ട് എന്നത് പഴഞ്ചൻ സംസ്കാരമാണ്. ബ്രിട്ടീഷ് സംസ്കാരത്തിന്റെ ബാക്കിപത്രമാണത്. ആർക്കും നൽകുന്നില്ലെങ്കിൽ പിന്നെ ഒരു പ്രശ്നവുമില്ല.അതിൽ രാഷ്ട്രീയം കലർത്തരുത്.
തന്റെ അഭിപ്രായങ്ങളിൽ മറുപടി പറയേണ്ടതു ഡിജിപി അനിൽ കാന്താണ്. അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മറ്റുള്ളവരെ കേൾക്കാൻ തനിക്കു ബാധ്യതയില്ല.
അവർക്കു മറുപടി പറയാൻ തീരുമാനവുമില്ല. അത്തരം കാര്യങ്ങൾ അവരോടു ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കലാമണ്ഡലം സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോടുസംസാരിക്കുകയായിരുന്നു അദ്ദേഹം.