എന്റെ പല സിനിമകളും ഞാൻ കണ്ടിട്ടില്ല. പത്മരാജൻ സാറിന്റെ ഇന്നലെ എന്ന സിനിമയുടെ ഒരു ഫൈനൽ പോർഷനുണ്ട്.
എന്റെ ഭാര്യ അല്ലെന്ന് തലയാട്ടി പറഞ്ഞിട്ട് നടന്ന് പോകുന്നതാണ് രംഗം. ഞാൻ ആറോ ഏഴോ പ്രാവശ്യം ഈ സിനിമ മുഴുവൻ കാണാൻ ഞാൻ ശ്രമിച്ചു.
പക്ഷെ ആ രംഗം വരുമ്പോൾ ഒന്നുകിൽ എന്റെ ഭാര്യ കൈ പിടിച്ച് ഞെക്കി ഒടിച്ച് കരയാൻ തുടങ്ങും. അല്ലെങ്കിൽ എനിക്ക് പറ്റാതെയോ ഞങ്ങൾ സിനിമ കാണാതെ ഇറങ്ങി വരും. അതുകൊണ്ട് തന്നെ ആ സിനിമ വിലയിരുത്താനും എനിക്ക് പറ്റിയിട്ടില്ല. – സുരേഷ് ഗോപി