ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും കാമറയ്ക്കു മുന്നിൽ. തമിഴരശൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ആന്റണിയാണ് നായകൻ. എസ്എൻഎസ് മൂവീസാണ് ചിത്രം നിർമിക്കുന്നത്.
സൂപ്പർഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തിൽ സുരേഷ് ഗോപി നായകനായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്‍ജി പണിക്കറുടെ മകൻ നിധിൻ രണ്‍ജി പണിക്കർ ചിത്രം സംവിധാനം ചെയ്യുമെന്നുമായിരുന്നു പ്രചരിച്ച വാർത്തകളിലുണ്ടായിരുന്നത്.