തൃശൂർ: രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ട അംഗത്തിനു പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നു ടി.എൻ. പ്രതാപൻ എംപി.
ഇതിനെതിരെ പരാതി നൽകുകയും നിയമപരമായ നടപടികളിലേക്കു കോണ്ഗ്രസ് നീങ്ങുകയും ചെയ്യുമെന്ന് പ്രതാപൻ പറഞ്ഞു.
രാജ്യസഭാംഗത്വം രാജിവച്ചു മത്സരിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രപതി നോമിനേറ്റ് ചെയ്ത ആളെന്ന നിലയിൽ സുരേഷ് ഗോപി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതു രാഷ്ട്രപതിയെ വരെ അവഹേളിക്കുന്നതിനു തുല്യമാണ്.
നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു പ്രതാപൻ വ്യക്തമാക്കി.
എന്നാൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ തടസമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുരേഷ് ഗോപി ആറുമാസത്തിനുള്ളിൽ ബിജെപി അംഗത്വം എടുത്തുവെന്നും രേഖകൾ വ്യക്തമാക്കുന്നു.