തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തെന്നും സംസ്ഥാനത്തിന്റെ ദുഖാചരണത്തിന്റെ ഭാഗമാകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മരിച്ച തൃശൂർ സ്വദേശിയായ ബിനോയ് തോമസിന്റെ വീട് സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ നെടുന്പാശേരി വിമാനത്താവളത്തിലെത്തും.
മരണമടഞ്ഞവരുടെ മൃതദേഹം നെടുന്പാശേരിയിൽ എത്തിയാലുടൻ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ മുതല്‍ തന്നെ സ്വീകരിച്ചിരുന്നു.