ചേർത്തു നിർത്തിയ മാതാവിനു നന്ദി; ലൂ​ർ​ദ് മാ​താ​വി​ന് സ്വ​ർ​ണ​ക്കൊന്ത സ​മ​ർ​പ്പി​ച്ച് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ : തൃ​ശൂ​ർ : തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ മാ​താ​വി​ന് സ്വ​ർ​ണക്കൊ​ന്ത സ​മ​ർ​പ്പി​ച്ച് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹം മാ​താ​വി​നെ കാ​ണാ​ൻ എ​ത്തി​യ​ത്.

ഭ​ക്തി​പ​ര​മാ​യ നി​ർ​വ​ഹ​ണ​ത്തി​ന്‍റെ മു​ദ്ര​യാ​ണെ​ന്നും വേ​റെ അ​ർ​ത്ഥ​ങ്ങ​ളി​ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. പ​ള്ളി​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ഇ​ട​വ​കാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

ഇ​ട​വ​ക വി​കാ​രി, ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ, ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ കെ.​കെ അ​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തൊ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി​യു​ടെ​യും ട്ര​സ്റ്റ് അം​ഗ​ങ്ങ​ളു​ടെ​യും സ​മ്മ​ത​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം മാ​താ​വി​ന് കൊ​ന്ത സ​മ​ർ​പ്പി​ച്ച​ത്. സ​മ​ർ​പ്പ​ണ​ത്തി​ന് ശേ​ഷം അ​ടി​പ്പ​ള്ളി​യി​ലെ​ത്തി പ്രാ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു.

ലൂ​ർ​ദ് പ​ള്ളി ഇ​ട​വ​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് മാ​താ​വി​നാ​യി സ്വ​ർ​ണ​കൊ​ന്ത പ​ണി​ത​ത്. സു​രേ​ഷ് ഗോ​പി മു​ൻ​കൂ​റാ​യി പ​ണ​മ​ട​ച്ച് പ​ണി​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ൾ​ത്താ​ര​യ്ക്ക് മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ന്ത സ​മ​ർ​പ്പി​ക്കു​ന്ന കാ​ര്യം എ​ല്ലാ​വ​രും അ​റി​ഞ്ഞ​ത്.

തൃ​ശൂ​രി​ൽ പൂ​ങ്കു​ന്നം മു​ര​ളീ​മ​ന്ദി​ര​ത്തി​ലെ​ത്തി കെ.​ക​രു​ണാ​ക​ര​ന്‍റെ സ്മൃ​തി കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സു​രേ​ഷ് ഗോ​പി ലൂ​ർ​ദ് പ​ള്ളി​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ലൂ​ർ​ദ് മാ​താ​വി​ന് സ്വ​ർ​ണ കൊ​ന്ത സ​മ​ർ​പ്പി​ക്കു​ന്പോ​ഴാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ പോ​ലും ഇ​ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പൂ​മാ​ല​യും സ​മ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് അ​ടി​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ വെ​ച്ച് പാ​ട്ടു പാ​ടി​കൊ​ണ്ട് സു​രേ​ഷ് ഗോ​പി മാ​താ​വി​ന് ആ​രാ​ധ​ന ന​ട​ത്തി. ന​ന്ദി​യാ​ൽ പാ​ടു​ന്നു​ദൈ​വ​മേ എ​ന്ന എ​ന്ന പാ​ട്ടാ​ണ് സു​രേ​ഷ് ഗോ​പി പാ​ടി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലെ ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ ലൂ​ർ​ദ് പ​ള്ളി​യി​ലെ സ​ന്ദ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വീ​ണ്ടും വ​രു​മെ​ന്ന് സു​രേ​ഷ് ഗോ​പി അ​റി​യി​ച്ചി​രു​ന്നു.

ന​ന്ദി എ​ന്ന് പ​റ​യു​ന്ന​ത് ഹൃ​ദ​യ​ത്തി​ലാ​ണു​ള്ള​തെ​ന്നും അ​ത് ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ അ​ല്ലെ​ന്നു​മാ​ണ് സ്വ​ർ​ണ കൊ​ന്ത സ​മ​ർ​പ്പി​ച്ച​ശേ​ഷം സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ച​ത്. ഭ​ക്തി​പ​ര​മാ​യ നി​ർ​വ​ഹ​ണ​ത്തി​ന്‍റെ മു​ദ്ര​യാ​ണ് സ്വ​ർ​ണ കൊ​ന്ത​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

 

Related posts

Leave a Comment