മാധ്യമ പ്രവര്‍ത്തകയോട് ക്ഷുഭിതനായി സുരേഷ് ഗോപി. തൃശൂര്‍ ഗിരിജ തീയേറ്ററില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള സിനിമാ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുരേഷ്ഗോപി.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന സമയത്ത് വനിതാ റിപ്പോർട്ടറെ അപമാനിച്ച സംഭവത്തെ കുറിച്ച് സുരേഷ് ഗോപിയോട് വീണ്ടും ചോദിച്ചു. കോടതി നോക്കും, ആളാവാന്‍ വരരുത്. കോടതിയാണ് നോക്കുന്നത്. അവര്‍ നോക്കിക്കോളുമെന്ന് താരം മറുപടി പറഞ്ഞു. പിന്നാലെ, എന്തു കോടതിയാണ് സാർ, എന്നു മാധ്യമ പ്രവർത്തക തിരിച്ചു ചോദിച്ചു, എന്നാൽ മാധ്യമ പ്രവർത്തകയുടെ ചോദ്യം താരത്തെ ചൊടിപ്പിച്ചു.
‘കോടതിയെയാണ് മാധ്യമ പ്രവർത്തക പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. ‘എന്തു കോടതി’ നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ? എന്താ ഒന്നും മറുപടി പറയാത്തതെന്നു സുരേഷ് ഗോപി ചോദിച്ചു.
‘യു വാണ്ട് മി ടു കൺഡിന്യൂ, ആസ്ക് ഹെർ ടു മൂവ് ബാക്ക്’’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.തുടര്‍ന്ന് ആ മാധ്യമപ്രവര്‍ത്തക മൈക്ക് പിൻവലിച്ച ശേഷമാണ് സുരേഷ്ഗോപി സംസാരം തുടർന്നത്.
അതൊക്കെ വേറെ വിഷയങ്ങളാണ്. അതിനകത്ത് രാഷ്ട്രീയവും കാര്യങ്ങളൊന്നും ഉന്നയിക്കരുത്. എന്റെയും സിനിമ ഇന്‍ഡസ്ട്രിയുടെയും ബലത്തില്‍ ഗരുഡന് പറന്നുയരുകയാണ്.
അത് നാടാകെ ആഘോഷിക്കുമ്പോള്‍ ഞാനും ആ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്” സുരേഷ് ഗോപി തുടര്‍ന്ന് പറഞ്ഞു.