ഉന്നത പോലീസുദ്യോഗസ്ഥനെ ഫോണ്‍ വിളിച്ച് ഇംഗ്ലീഷിൽ വിരട്ടി സുരേഷ് ഗോപി എംപി. ഓച്ചിറയിൽ തട്ടിക്കൊണ്ടു പോയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടിൽ മാതാപിതാക്കളെ സമാധാനിപ്പിക്കുവാനായി ആണ് അദ്ദേഹം എത്തിയത്.
അന്വേഷണത്തിന്റെ പുരോഗതിയെകുറിച്ച് അറിയുവാനായി പോലീസുദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ട അദ്ദേഹത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതോടെ അദ്ദേഹം രോഷാകുലനാകുകയായിരന്നു.
കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചതിനു ശേഷമാണ് ഉന്നതപോലീസുദ്യോഗസ്ഥനെ അദ്ദേഹം ഫോണിൽ വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
മൂക്കിന് താഴെയാണ് ഇത്തരമൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച വാതോരാതെ സംസാരിക്കുന്നയാളുകൾ എന്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.