തൃശൂർ: തൃശൂരിലെ ശക്തന് മാര്‍ക്കറ്റ് നവീകരിക്കാന്‍ എംപി ഫണ്ടില്‍ നിന്നോ എംഎല്‍എ ഫണ്ടില്‍ നിന്നോ പണം ചെലവഴിക്കും.
അതിന് സാധിച്ചില്ലെങ്കില്‍ തന്റെ കുടുംബത്തില്‍ നിന്നും പണം കൊണ്ടുവരുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി.
തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ….
ശക്തൻ മാർക്കറ്റിൽ വലിയ അപകടകാരമായ അവസ്ഥയാണ്. ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ ചെന്നിട്ടാണ് ഞാന്‍ പറഞ്ഞത്,
ഈ അവസ്ഥ ഞാന്‍ മാറ്റിത്തരും. ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്തു കാണിക്കും.
ഇത്രനാളും ഭരിച്ച പുംഗവന്മാരെ ഞാൻ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസിലാക്കണം.
ഇനി നിങ്ങള്‍ എന്നെ തോല്പ്പിക്കുകയാണെന്ന് വെക്കുക. എങ്കിലും ഞാന്‍ എംപിയാണ്.
കോവിഡ് കാലം കഴിഞ്ഞ് അഞ്ച് കോടി അനുവദിക്കുമ്പോള്‍, അക്കൗണ്ട് തുറക്കുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്.
അതിൽ നിന്ന് ഒരു കോടിയെടുത്തും ഈ മോഡൽ ഇവിടെ സൃഷ്ടിക്കും.
ഇവിടെ രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തില്‍ ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറക്കിവിട്ടാല്‍ ഞാനെന്റെ കുടുംബത്തില്‍നിന്ന് കൊണ്ടുവരും ഒരു കോടി.
ഒരു സിപിഎംകാരനും സിപിഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കണ്ട.
ടൈഗർ സിനിമയിൽ എന്റെ ഡയലോഗുണ്ട്. ഞാൻ വെറും ഇതാണെന്ന് കരുതിയോ?. വെല്ലുവിളിക്കുന്നു.
ഞാൻ ചെയ്യുമെന്ന് പറഞ്ഞതിൽ നിനക്ക് അസൂയ ഉണ്ടെങ്കിൽ നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും.
അത് ഏപ്രിൽ ആറിന് അവർ ചെയ്യും.– സുരേഷ് ഗോപി പറഞ്ഞു.