നാല് സിനിമകൾ പൂർത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി; ഡൽഹിക്ക് പുറപ്പെട്ടില്ല; സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​മ​ന്ത്രി​യാ​യി ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ല്‍ അ​നി​ശ്ചി​ത​ത്വം. അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ തു​ട​രു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് 12.30 ന് ​ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. മ​ന്ത്രി​യാ​കു​ന്ന​തി​ല്‍ ത​ത്കാ​ല​മു​ള്ള അ​സൗ​ക​ര്യം സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ത​നി​ക്ക് നാ​ല് സി​നി​മ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ണ്ടെ​ന്നും ക്യാ​ബി​ന​റ്റ് മ​ന്ത്രി​യാ​യാ​ല്‍ സി​നി​മ ചി​ത്രീ​ക​ര​ണം മു​ട​ങ്ങു​മെ​ന്നു​മു​ള്ള ത​ത്കാ​ല അ​സൗ​ക​ര്യം സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ വേ​ണ​മെ​ന്നാ​ണ് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ആ​ഗ്ര​ഹി​ക്കു​ന്ന​ത്

രാ​വി​ലെ 11.30 ന് ​സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ക്ഷ​ണം ല​ഭി​ച്ച നി​യു​ക്ത കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ചാ​യ​സ​ത്കാ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​ല്‍ സു​രേ​ഷ് ഗോ​പി പ​ങ്കെ​ടു​ക്കി​ല്ല​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ ചേ​ര്‍​ന്നേ​ക്കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

മൂ​ന്നാം മോ​ദി സ​ർ​ക്കാ​ർ വൈ​കു​ന്നേ​രം 7.15നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഏ​ഴ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ അ​ട​ക്കം എ​ണ്ണാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment