പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സുരേഷ് ഗോപി.ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യക്കുമൊപ്പം എത്തിയാണ് താരം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപി പോസ്റ്റ് ചെയ്തു.
MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. മകൾ ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാഗ്യയുടെ വിവാഹ നിശ്ചയം ജൂലൈയില്‍ ആയിരുന്നു. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവി വരന്. ലളിതമായ ചടങ്ങുകളോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ നടക്കും.