മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയെ വിമർശിച്ച് നടനും വക്കീലുമായ അഡ്വ.ഷുക്കൂർ. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
പത്രക്കാരോട് സംസാരിക്കുമ്പോൾ സ്ത്രീ പത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്.
അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, ന്നാല്, ഈ ജന്മത്തിൽ ചോദ്യങ്ങൾ ചോദിക്കുവാൻ മൈക്കുമായി മുന്നിൽ വരുന്ന സ്ത്രീയോട്, അവർ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.