അച്ഛന്‍ ബിജെപി എംപിയായപ്പോള്‍ ഏറ്റവും കൂടുതല്‍ മാനസികപീഡകള്‍ അനുഭവിച്ചത് ഞാനായിരുന്നു! കോളജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴായിരുന്നു അത്; സുരേഷ്‌ഗോപിയുടെ മകന്റെ വെളിപ്പെടുത്തല്‍

കറതീര്‍ന്ന അഭിനേതാവെന്ന നിലയില്‍ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ള വ്യക്തിയാണ് സുരേഷ്‌ഗോപി. അടുത്തകാലത്ത്, വ്യക്തിത്വത്തിന്റെയും സ്വഭാവസവിശേഷതകളുടെയും സര്‍വ്വോപരി രാഷ്ട്രീയ തന്ത്രങ്ങളുടെയും ഭാഗമായി അദ്ദേഹത്തെ, എംപിയായി ബിജെപിയും തെരഞ്ഞെടുത്തു. രാഷ്ട്രീയം മാത്രമല്ല ഏത് മേഖലയിലായാലും ഒരു വ്യക്തി ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും സ്വന്തം കുടുംബാംഗങ്ങളാണ്. എന്നാല്‍ സുരേഷ്‌ഗോപി എംപിയായതിനെ തുടര്‍ന്ന് കടുത്ത മാനസികപീഡനങ്ങളാണ് അദ്ദേഹത്തിന്റെ കുടുംബത്തിന,് പ്രത്യേകിച്ച് മകന്‍ ഗോകുലിന് നേരിടേണ്ടി വന്നത്. അഭിനേതാവ് കൂടിയായ ഗോകുല്‍ തന്നെയാണ് അച്ഛന്‍ എംപിയായതിനെ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന മാനസികപീഡകളെക്കുറിച്ച് വെളിപ്പെടുത്തിയത്. അതേക്കുറിച്ച് ഗോകുല്‍ പറയുന്നതിങ്ങനെ…

ബംഗളൂരുവില്‍ ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി.ജെ.പി.യുടെ എം.പി.യായത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍നിന്നു പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തി മാനസികമായി എന്നെ ടോര്‍ച്ചറിംഗ് ചെയ്തു. ഇതെന്നെ മാനസികമായി വളരെയേറെ വിഷമിപ്പിച്ചു. അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ എനിക്കിഷ്ടമാണ്. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവും ഇഷ്ടം. അച്ഛന്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്കു താത്പര്യമില്ല. എന്നാല്‍ അപ്പോത്തിക്കിരി, മേല്‍വിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എനിക്കിഷ്ടമാണ്. അച്ഛന്റെ പോലീസ് വേഷങ്ങള്‍ കാണുമ്പോള്‍ നല്ല ആവേശമാണ്. ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ ഞാനും അനിയത്തി ഭാഗ്യവും ചേര്‍ന്ന് അച്ഛനെ സല്യൂട്ട് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എം.പി.യായതിനു ശേഷം പോലീസുകാര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നാറുണ്ട്’. ഗോകുല്‍ പറയുന്നു.

Related posts