തൃശൂർ: ശബരിമല പ്രചാരണ വിഷയമല്ല, വികാരവിഷയമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി.
സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാർ നടത്തിയത് തോന്ന്യാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ തൃശൂർ എടുക്കുകയല്ല, ജനങ്ങൾ ഇങ്ങ് തരുകയാകും ചെയ്യുക. ഏതു വിജയവും ജനങ്ങളാണ് തീരുമാനിക്കേണ്ടത്.
വലിയ അവകാശവാദത്തിനില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.