വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക്; അവാർഡ് സമ്മാനിച്ച് ​ഗവർണർ

സു​രേ​ഷ് ഗോ​പി​ക്ക് വെ​ൺ​പാ​ല​വ​ട്ടം ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ ശ്രീ​ച​ക്ര പു​ര​സ്കാ​രം. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ആ​ണ് അ​വാ​ർ​ഡ് താ​ര​ത്തി​ന് സ​മ്മാ​നി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ​യും പ​ഞ്ച​ലോ​ഹ​നി​ർ​മ്മി​ത​മാ​യ ശ്രീ ​ച​ക്ര​മേ​രു​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം സു​രേ​ഷ് ഗോ​പി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പ​ങ്കു​വ​ച്ചു.

‘ന​ന്ദി​യു​ള്ള​വ​ൻ’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി നീ​തി വാ​ങ്ങി​ന​ൽ​കു​ന്ന ഭ​ര​ത്ച​ന്ദ്ര​ൻ ഐ​പി​എ​സ് എ​ന്ന സി​നി​മാ ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്ന് ഭാ​ര​ത​പു​ത്ര​ൻ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രോ​ടു​ള്ള അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യും അ​ദ്ദേ​ഹ​ത്തെ വേ​റി​ട്ട​താ​ക്കു​ന്നു. ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ അ​ധി​കാ​രം ആ​വ​ശ്യ​മാ​ണ്. രാ​ഷ്‌​ട്രീ​യ അ​ധി​കാ​ര​മ​ല്ല, മ​റി​ച്ച് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള ശ​ക്തി​യാ​ണ്. യ​ഥാ​ർ​ത്ഥ ശ​ക്തി ഉ​ണ്ടാ​വു​ന്ന​ത് അ​റി​വ് നേ​ടി സ്വ​യം തി​രി​ച്ച​റി​യു​മ്പോ​ഴാ​ണെ​ന്നും ഗ​വ​ർ​ണ‍​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഗാ​യ​ക​രാ​യ പി.​ജ​യ​ച​ന്ദ്ര​ൻ, ജി. ​വേ​ണു​ഗോ​പാ​ൽ,എം.​ജി ശ്രീ​കു​മാ​ർ, ച​ല​ച്ചി​ത്ര ന​ട​ൻ ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​ർ​ക്ക് വെ​ൺ​പാ​ല​വ​ട്ടം ശ്രീ​ച​ക്ര പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment