വിസ്മയയുടെ സഹോദരന് വിജിത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അപ്പോള്‍ ഞാന്‍ വിജിത്തിനോട് ചോദിച്ചു, എത്രയോ പേര് എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു.
ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് ആ കുട്ടി ഒന്ന് എന്നെ വിളിച്ചിരുന്നെങ്കില്‍ കാറെടുത്ത് വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവന് രണ്ടെണ്ണം പൊട്ടിച്ച് ഞാന്‍ ആ കുട്ടിയെ വിളിച്ചോണ്ട് വന്നേനെ.
അതിന് ശേഷം വരുന്നത് ഞാന്‍ നോക്കിയേനെ. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ പഞ്ചായത്തിലും സാംസ്കാരിക സംഘങ്ങള്‍ ഉണ്ടാകണം.
വാങ്ങണം എന്നതിനേക്കാള്‍ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്നാണ് ചിലരുടെ വാശി.
-സുരേഷ് ഗോപി