തെരഞ്ഞെടുപ്പ് വേളയിൽ സുരേഷ് ഗോപി പറഞ്ഞ് സൂപ്പർഹിറ്റാക്കിയ ഡയലോഗാണ് “എനിക്ക് ഈ തൃശൂർ വേണം…നിങ്ങളെനിക്ക് ഈ തൃശൂർ തരണം.. ഈ തൃശൂർ ഞാനിങ്ങെടുക്കുവാ’ എന്നത്. സോഷ്യൽമീഡിയയിൽ ഏറെ വൈറലായ ഈ ഡയലോഗ് ട്രോളന്മാരും ഏറ്റെടുത്തിരുന്നു.
ഇപ്പോഴിത ഇക്ബാൽ കോളജിൽ പരിപാടിക്ക് എത്തിയപ്പോൾ ഇതേ ഡയലോഗ് അൽപ്പം മാറ്റി പറഞ്ഞ് കൈയടി നേടിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. അച്ഛന്റെ ഡയലോഗ് പറയുവാൻ വിദ്യാർഥികൾ ആവശ്യപ്പെട്ടപ്പോൾ തന്റെ ശൈലയിൽ ഈ ഡയലോഗ് പറഞ്ഞ് ഗോഗുൽ കൈയടി നേടിയത്.
ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.