തിരുവനന്തപുരം: യാത്രാ ബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യസഭാ എംപിയും സിനിമാ താരവുമായ സുരേഷ് ഗോപിയോട് സഹായമഭ്യർഥിച്ച് ഇ ബുൾ ജെറ്റ് ആരാധകര്‍.
വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തെന്നും, സാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപിയുടെ ഫോണിലേക്ക് ഒരാൾ വിളിച്ചത്.
എന്നാൽ ഇതിനുള്ള സുരേഷ് ഗോപിയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
പ്രശ്നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയെ വിളിക്കൂ. എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ഞാന്‍ ചാണകമല്ലേ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഇതിനിടെ നടനും എംഎൽഎയുമായ മുകേഷിനെയും ഇ ബുൾ ജെറ്റ് ആരാധകർ ഫോണിൽ വിളിച്ചതിന്റെ ഓഡിയോ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.