ഒരു സിനിമയില് പ്രധാന വേഷം ചെയ്യാന് ക്ഷണം ലഭിച്ചു. ഇഷ്ടപ്പെട്ട നായികയായിരുന്നു സിനിമയിലുണ്ടായിരുന്നത്. അഭിനയിക്കാനായി മേക്കപ്പ് ഇട്ട ശേഷമാണ് എന്നെ പോലുള്ള മറ്റൊരാളെ സെറ്റില് കണ്ടത്. അന്വേഷിച്ചപ്പോഴാണ് അദ്ദേഹമാണ് എനിക്ക് നിശ്ചയിച്ച വേഷം ചെയ്യാന് പോകുന്നതെന്ന് അറിഞ്ഞതെന്ന് സുരേഷ് കൃഷ്ണ.
നിര്മാതാവിന്റെ പെങ്ങളുടെ മകനായിരുന്നു അത്. കുവൈത്തില് നിന്ന് വന്ന അദ്ദേഹം ഈ വേഷം ചെയ്യണമെന്ന് പറഞ്ഞുവത്രെ. കാര്യമായ വിഷമം കാണിക്കാതെ സെറ്റില് നിന്ന് മടങ്ങാന് തീരുമാനിച്ച എന്നോടു സോറി പറഞ്ഞ സംവിധായകന് ചെറിയ തുക അടങ്ങിയ കവര് കൈമാറുകയും ചെയ്തു.
ഏതൊരാള്ക്കും മാനസികമായി പിടിച്ചുനില്ക്കാന് ഏറെ പ്രയാസപ്പെടുന്ന സന്ദര്ഭമാണത്. വീട്ടിലെയും ചുറ്റുപാടികളിലെയും അനുഭവങ്ങളാണ് ഇത്തരം ഘട്ടങ്ങള് അതിവീജിക്കാന് സഹായിച്ചത്. ഭയന്ന് ഇരുന്നുപോയാല് പിന്നെ എഴുന്നേല്ക്കാന് പറ്റണം എന്നില്ല. ഒന്നല്ലെങ്കില് അടുത്ത വഴി. എല്ലാ മേഖലയിലും ഒരുപാട് വഴികള് തുറന്നുവച്ചിട്ടുണ്ട്. ഒന്ന് അടഞ്ഞാല് മറ്റൊന്ന് കണ്ടുപിടിച്ച് പോകുകയാണ് വേണ്ടത് എന്ന് സുരേഷ് കൃഷ്ണ