പ്രശസ്ത പാചക വിദഗ്ദന് സുരേഷ് പിള്ള മലയാള സിനിമയുടെ ഭാഗമാകുന്നു. സുരേഷ് പിള്ള തന്നെയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷ വിവരം പങ്കുവച്ചത്.
നവാഗതനായ അനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധ്യാന്‍ ശ്രീനിവാസന് ചിത്രത്തിലൂടെയാണ് സുരേഷ് പിള്ള അഭിനയ രംഗത്തും ചുവടുവെയ്ക്കാനൊരുങ്ങുന്നത്.
ചീന ട്രോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം അനൂപ് മോഹനാണ്.
“അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്. നവാഗതനായ ശ്രീ അനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന, പ്രിയ നടന് ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന അനുപ് മോഹന്‍ നിര്‍മ്മിക്കുന്ന ‘ചീന ട്രോഫി’ എന്ന സിനിമയില്‍ ഒരു വേഷം ചെയ്യുന്നു.
പ്രിയ സ്നേഹിതരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും പ്രതിക്ഷിച്ചുകൊണ്ട്’. എന്നാണ് സുരേഷ് പിള്ള കുറിച്ചിരിക്കുന്നത്.
ഭക്ഷണ ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട ഷെഫാണ് സുരേഷ് പിള്ള. തന്റെ ഒട്ടുമിക്ക പ്രമുഖ പാചക രീതികളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതില്‍ യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ല.
ഷെഫ് പിള്ളയുടെ ഫിഷ് നിര്‍വാണ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇനമാണ്.