സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കേൾക്കുന്പോൾ ആദ്യമൊന്നു ഞെട്ടിപ്പോകുമെങ്കിലും ഒടുവിൽ അതും സംഭവിച്ചു. തായ്വാനിലെ തായ്പേയിൽ ചെൻ വെയ്-നോംഗ് എന്ന ഡോക്ടർ ആണ് വന്ധ്യംകരണശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.
ശസ്ത്രക്രിയയുടെ 11 ഘട്ടങ്ങൾ ഒരു ഗൈഡിനെപ്പോലെ സൂക്ഷ്മമായി വീഡിയോയിൽ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. സാധാരണയായി 15 മിനിറ്റിനുള്ളിൽ പൂർത്തിയാകുന്ന ശസ്ത്രക്രിയ സ്വയം ചെയ്ത് കാമറയിൽ പകർത്തിയതിനാൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു.
ഭാവിയിൽ ഗർഭം ധരിക്കാതിരിക്കാനുള്ള ഭാര്യയുടെ ആവശ്യം നിറവേറ്റുന്നതിനായാണത്രെ അദ്ദേഹം സ്വയം ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്നാണ് ചെൻ വെയ്-നോംഗ് പറയുന്നത്.