ഉ​ദ​ര​ത്തി​ൽ സ​ർ​ജി​ക്ക​ൽ സൂ​ചി; യു​വ​തി​ക്ക് 20 വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ഷ്ട​പ​രി​ഹാ​രം

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ഉ​ദ​ര​ത്തി​ൽ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​ടു​വി​ൽ യു​വ​തി​ക്കു നീ​തി. 2004ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ, അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണു കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച​ത്. ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ന്‍​സ് ക​മ്പ​നി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. അ​ശ്ര​ദ്ധ​മാ​യി സ​ര്‍​ജ​റി ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ യു​വ​തി​ക്ക് അ​ന്പ​തി​നാ​യി​രം രൂ​പ​യും ന​ല്‍​ക​ണം.

ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 2004 സെ​പ്റ്റം​ബ​ര്‍ 29ന് ​ഹെ​ര്‍​ണി​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി പ​ത്മാ​വ​തി​ക്കാ​ണു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. അ​ന്ന് 32 വ​യ​സാ​യി​രു​ന്നു പ​ത്മാ​വ​തി​യു​ടെ പ്രാ​യം. ര​ണ്ടു ഡോ​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് യു​വ​തി ഇ​തേ ഡോ​ക്ട​ര്‍​മാ​രെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​ത് ശ​സ്ത്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യു​ള്ള​താ​ണെ​ന്നും വൈ​കാ​തെ മാ​റു​മെ​ന്നും പ​റ​ഞ്ഞ് വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ല്‍​കി പ​റ​ഞ്ഞ​യ​ച്ചു.

രോ​ഗം ക​ല​ശ​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് 2010ൽ ​മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ഉ​ദ​ര​ത്തി​ൽ 3.2 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​മു​ള്ള സ​ർ​ജി​ക്ക​ൽ സൂ​ചി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. ഇ​തി​നു പി​ന്നാ​ലെ യു​വ​തി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സൂ​ചി നീ​ക്കു​ന്ന​തു​വ​രെ, യു​വ​തി വ​ര്‍​ഷ​ങ്ങ​ളോ​ളം ക​ടു​ത്ത വേ​ദ​ന​യാ​ണ് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment