ജനീവ: ലോകത്ത് ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരങ്ങളായി സൂറിച്ചും ജനീവയും തുടരുന്നു. സ്വിസ് ബാങ്കിംഗ് സ്ഥാപനമായ യുബിഎസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. താമസ, യാത്രാ സൗകര്യമുൾപ്പെടെയുള്ള ചെലവവു കൂടുതൽ ഈ നഗരങ്ങളിൽ തന്നെ.
77 നഗരങ്ങളിലായി 128 ഇനത്തിലുള്ള ചെലവുകൾ കണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 2006ൽ സാന്പത്തിക പ്രതിസന്ധി യൂറോപ്പിനെ പിടിമുറുക്കുന്പോഴും സ്വിറ്റ്സർലൻഡ് സുരക്ഷിതമായി നിലനിന്നതോടെയാണ് സൂറിച്ചും ജനീവയും ഈ രീതിയിലേക്കു മാറിയതെന്നും യുബിഎസ് വിലയിരുത്തുന്നു.
ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യത്തിൽ ജനീവയിലാണ് ചെലവ് കൂടുതൽ. വിദേശികൾക്കു താമസിക്കാനും ചെലവ് കൂടുതൽ ഇവിടെ തന്നെ. എന്നാൽ, വാങ്ങൽ ശേഷിയിൽ മുന്നിൽ സൂറിച്ചിൽ താമസിക്കുന്നവരാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ