കൽപ്പറ്റ: എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.
കൽപ്പറ്റ കോടതിയാണ് ഉത്തരവിട്ടത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ നവാസിന്റെ പരാതിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
സ്ഥാനാർഥിയാകാന്‍ അമ്പത് ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു പരാതി. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍ ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.
മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ സുരേന്ദ്രന് എതിരെ കേസുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്.