പ്രണയബന്ധങ്ങളും ബ്രേക്കപ്പും സമൂഹത്തില് സാധാരണമാണ്. പലരും പലരീതിയിലാണ് തങ്ങളുടെ പ്രണയബന്ധങ്ങള് അവസാനിപ്പിക്കുന്നത്.
ചിലര് ഉടക്കിപ്പിരിയുമ്പോള് മറ്റു ചിലര് കൈകൊടുത്ത് പിരിയുന്നു.ഇത്തരത്തില് വേര്പിരിഞ്ഞ പഴയ കാമുകി തന്റെ മുന് കാമുകന് അയച്ച ഒരു സമ്മാനമാണ് ഇപ്പോള് ട്വിറ്ററില് ചര്ച്ചയാകുന്നത്.
പോസ്റ്റ് പങ്കുവച്ച ട്വിറ്റര് ഉപയോക്താവിന്റെ റൂംമേറ്റാണ് കഥയിലെ നായകന്.
തന്റെ റൂംമേറ്റിന്റെ പഴയ കാമുകി അയച്ച ഗിഫ്റ്റിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു യുവാവിന്റെ പോസ്റ്റ്. തനിക്ക് ചിരിയടക്കാനാകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ഗിഫ്റ്റ് അയക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ മുന് കാമുകി ഒരു മെസേജും അയച്ചിരുന്നു. ആ മെസേജിന്റെ സ്ക്രീന് ഷോട്ടും ട്വീറ്റിനോടൊപ്പം ഉള്പ്പെടുത്തിയിട്ടുണ്ട്.
” ഇന്സ്റ്റാമാര്ട്ടില് നിന്ന് ഒരു ഗിഫ്റ്റ് നിനക്ക് അയക്കുന്നുണ്ട്. അത് നിനക്ക് കറക്ട് അല്ലെങ്കില് എന്നോട് പറയണം. മറ്റൊന്ന് ഓര്ഡര് ചെയ്യാം ഞാന്,” എന്നായിരുന്നു കാമുകിയുടെ മെസേജ്.
എന്നാല് സമ്മാനത്തിനായി കാത്തിരുന്ന കാമുകനെ തേടിയെത്തിയത് ഗാര്ബേജ് ബാഗുകളുടെ ഒരു പാക്കറ്റാണ്. ഇതായിരുന്നു ആ സമ്മാനം.

വിഷയം ട്വിറ്ററിലെത്തിയതോടെ ചിരിയടക്കാനാകാത്ത അവസ്ഥയിലാണ് സോഷ്യല് മീഡിയ ഉപയോക്താക്കള്.
എന്നാല് പലരും അത്ഭുതത്തോടെയാണ് ഈ സംഭവത്തെ കാണുന്നത്. ഇത് യഥാര്ത്ഥത്തില് സംഭവിച്ചതാണോ എന്നും ചിലര് കമന്റ് ചെയ്തു.
‘ഈ ആശയം കൊള്ളാം’. ഞാനിതെടുക്കുന്നുവെന്ന് മറ്റൊരാള് കമന്റ് ചെയ്തത്. അതേസമയം കാമുകന്റെ വേദനയില് പങ്കുചേര്ന്നും രംഗത്തെത്തിയിരുന്നു.
” വലിയ ഗാര്ബേജ് ബാഗ് തന്നെ വരുത്തിത്തരാന് പറയണം,’ എന്നാണ് മറ്റൊരാള് പറഞ്ഞത്.
” നീ പിന്നെയും വന്നാല് ഇത് ഉപയോഗിക്കാമല്ലോ എന്ന മറുപടിയാണ് കാമുകിയ്ക്ക് നല്കേണ്ടത് എന്ന് മറ്റു ചിലര് കമന്റ് ചെയ്തു.
അതേസമയം ബ്രേക്കപ്പുകളില് ഇത്തരം സംഭവങ്ങള് സാധാരണമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും സംഭവം ഇതിനോടകം വൈറലായിക്കഴിഞ്ഞു.