സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ 18 വയസുകാരിയായ കോളജ് വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ബഹുനില കെട്ടിടത്തിന്റെ ടെറസിൽനിന്നും താഴെക്കു വലിച്ചെറിഞ്ഞു.
ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി പാർലെ പോയിന്റ് ഏരിയായിലായിരുന്നു സംഭവം. നാല്, അഞ്ച് നിലകളുള്ള പാർപ്പിട സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത്, ചോരവാർന്ന് വഴിയിൽ അബോധാവസ്ഥയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ടെമ്പോ ഡ്രൈവറുടെ മകളാണ് പെൺകുട്ടി. ബുധനാഴ്ച രാവിലെ വീട്ടിൽനിന്നും കോളജിലേക്കുപോയതായിരുന്നു.
പെൺകുട്ടിയെ രാത്രി വൈകിയും കാണാതായിട്ട് ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.