തന്റെ പഴ യകാല ജീവിതത്തെ ഓര്‍ത്തെടുത്ത് നടന് സൂര്യ. വേല് ടെക് രംഗരാജന് യൂണിവേഴ്സിറ്റിയില്‍ സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം തന്റെ പഴയ ജീവിതം ഓര്‍ത്തെടുത്തത്. ബികോമാണ് പഠിച്ചത്, അത് സപ്ലി എഴുതിയാണ് വിജയിച്ചതും- അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഉപദേശം നല്‍കുകയാണെന്ന് വിചാരിക്കരുതെന്ന് പറഞ്ഞായിരുന്നു സൂര്യ തന്റെ സംസാരം ആരംഭിച്ചത്. സത്യസന്ധത പുലര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്നും താരം ഓര്‍മിപ്പിച്ചു. നടന്റെ മകനായതു കൊണ്ടതല്ല സിനിമയില്‍ വിജയിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. നമ്മുടെ മനസ്സിലാണ് ലക്ഷ്യബോധം ഉണ്ടാകേണ്ടതെന്നും സൂര്യ പറഞ്ഞു.
ആദ്യകാലത്ത് എനിക്ക് മൂന്ന് ലക്ഷം ആണ് പ്രതിഫലം ലഭിച്ചത്, എന്നാല്‍ എന്റെ സഹതാരത്തിന് ഒരു കോടിയും ആയിരുന്നു പ്രതിഫലം. എന്റെ മുമ്പില്‍ നിന്നുതന്നെയായിരുന്നു സഹതാരത്തിനും പ്രതിഫലം നല്‍കിയത്. പക്ഷേ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്കും ഒരു കോടിയുടെ പ്രതിഫലം ലഭിച്ചു-താരം വ്യക്തമാക്കി.