അങ്കമാലി: വെർച്വൽ ക്യൂവും ടോക്കണുമില്ലാതെ മദ്യം വിറ്റെന്ന് വിവരം കിട്ടിയതിനെ തുടർന്ന് ബാർ അടപ്പിച്ചു. ദേശീയ പാതയിൽ അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപത്തെ സൂര്യ ഹോട്ടലിലെ ബാറാണ് അടപ്പിച്ചത്.
മദ്യ വില്പന പുനരാരംഭിച്ച ഇന്നലെ ബാറിൽനിന്നും അനധികൃതമായി മദ്യം വിറ്റതായി എക്സൈസ് അധികൃതർ പറഞ്ഞു. മദ്യ വില്പന ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ ലംഘിച്ചതിനാണ് കേസ്. ബാറിനു മുൻപിൽ വൻ ജനക്കൂട്ടം ഒത്തുകൂടിയതിനെ തുടർന്ന് ഇന്നലെ പോലീസെത്തി ഇവരെ നീക്കുകയായിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രജ്ഞിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബാറിലെത്തി വിവരങ്ങൾ ശേഖരിച്ചു. ലൈസൻസ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ലൈസൻസിക്കെതിരേ കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.