അക്കാലം പലര്‍ക്കുമറിയില്ല! പ്രായം മുപ്പതില്‍ കൂടുതലുണ്ടെങ്കിലും ഇതുവരെ കല്യാണം കഴിക്കാനായില്ല; വിഷമം തുറന്നു പറഞ്ഞ് ബിഗ്‌ബോസിലെ പുതിയ താരം സൂര്യ…

റിയാലിറ്റിഷോ ബിഗ്‌ബോസ് സീസണ്‍ 3 ആരംഭിച്ചതോടെ ആരാധകരെല്ലാം ആവേശത്തിലാണ്. വേല്‍മുരുകാ എന്ന ഗാനത്തിന് ചുവടു വെച്ചുകൊണ്ടായിരുന്നു മത്സരാര്‍ത്ഥികളുടെ ദിവസം ആരംഭിച്ചത്.

എല്ലാവരും പരസ്പരം തങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടാണ് ഹൗസിലെ ജീവിതം ആരംഭിച്ചത്.

കേരളത്തിലെ ആദ്യ വനിത ഡിജെമാരില്‍ ഒരാളായ സൂര്യ ജെ മേനോന്‍ കാമറയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് കരഞ്ഞുകൊണ്ടാണ് തന്റെ ബിഗ്‌ബോസ് ജീവിതം ആരംഭിച്ചത്.

തനിക്ക് എല്ലാവരോടും പിടിച്ചു നില്‍ക്കാന്‍ പറ്റാതെ പോകുന്നതായി തോന്നുന്നെന്നും കരയരുതെന്ന് ദൃഢനിശ്ചയമെടുത്തിട്ടും കരയാതിരിക്കാന്‍ പറ്റുന്നില്ലെന്നും സൂര്യ അമ്മയോടെന്ന രീതിയില്‍ കാമറയെ നോക്കി പറഞ്ഞു.

പിന്നീട് അഡോണിയും സൂര്യയുമായുള്ള സംഭാഷണത്തിനിടെ സൂര്യ തന്റെ മനസ്സ് തുറക്കുകയായിരുന്നു. തന്റെ കാര്യങ്ങള്‍ പറഞ്ഞ സൂര്യ തനിക്ക് ഓര്‍മ്മ നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നെന്ന തുറന്നു പറച്ചില്‍ നടത്തി.

അക്കാലം പലര്‍ക്കുമറിയില്ലെന്നും റേഡിയോ ജോക്കി കാലമുണ്ടായിരുന്നുവെന്നും അസുഖ ശേഷം സംസാരിക്കുമ്പോ വിക്ക് പ്രശ്നങ്ങള്‍ ഉള്ളത് അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയെന്നും സൂര്യ പറഞ്ഞു.

കല്യാണം കഴിച്ചിട്ടില്ല, മുപ്പതില്‍ കൂടുതല്‍ പ്രായമുണ്ട്, കുറെ പ്രശ്നങ്ങളുമായാണ് വന്നിരിക്കുന്നത്. ചുറ്റുപാടുകള്‍ ഒതുങ്ങിയ ജീവിതത്തിലേക്ക് ഒതുക്കിയെന്നും ഇതൊക്കെയാണ് പ്രശ്നമെന്നും സൂര്യ അഡോണിയോടായി തുറന്ന് പറഞ്ഞു.

ആക്ടീവായി നില്‍ക്കുമ്പോള്‍ താന്‍ താന്‍ താനല്ലാതാകുമെന്നും അത് പ്രശ്നമാണെന്ന് തോന്നുന്നുണ്ടെന്നും അത് ഫിറോസിനോട് പറഞ്ഞിട്ടുണ്ടെന്നും സൂര്യ തുറന്നു പറഞ്ഞു.

ഈ പ്രശ്നങ്ങള്‍ മൂലം തനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുമോ എന്നുള്ള തോന്നലാണ് പ്രശ്നമെന്നും സൂര്യ പറയുന്നു. നൂറ് സിനിമകളില്‍ അഭിനയിക്കുന്നതിന് തുല്യമാണ് ബിഗ്ബോസില്‍ എത്തിയതെന്ന് അഡോനി പറഞ്ഞതിനെ സൂര്യ ശരിവെക്കുകയും ചെയ്തു.

 

Related posts

Leave a Comment