ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​ഠി​ച്ച​തും ന​ല്ല വ്യ​ക്തി​യാ​യ​തു​മെ​ല്ലാം ജ്യോ​തി​ക​യി​ലൂ​ടെ​യെ​ന്ന് സൂ​ര്യ

പോ​സി​റ്റീ​വാ​യ വ്യ​ക്തി​ക​ൾ ചു​റ്റു​മു​ണ്ടാ​കു​ന്ന​ത് അ​നു​ഗ്ര​ഹ​മാ​ണ്. ര​ണ്ട് മൂ​ന്ന് വ​ർ​ഷം കാ​ര്യ​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ച​ത് പോ​ലെ പോ​യി​ല്ലെ​ങ്കി​ൽ പോ​ലും ജ്യോ​തി​ക​യ്ക്കൊ​പ്പ​മി​രു​ന്ന് സം​സാ​രി​ച്ച​പ്പോ​ൾ ജീ​വി​തം മാ​റു​ക​യും മ​നോ​ഹ​ര​മാ​വു​ക​യും ചെ​യ്തു. എ​നി​ക്ക് അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട ജീ​വി​ത​മാ​ണ്, എ​ന്തി​ന് ആ​ശ​ങ്ക​പ്പെ​ട​ണം എ​ന്ന് തോ​ന്നി.

ന​മ്മു​ടെ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന ഒ​രു വ്യ​ക്തി​യു​ണ്ടെ​ങ്കി​ൽ അ​വ​രോ​ട് സം​സാ​രി​ക്കു​ന്ന​താ​ണ് ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന നി​മി​ഷ​ങ്ങ​ൾ. ജ്യോ​തി​ക എ​ന്‍റെ ജീ​വി​ത​ത്തി​ലു​ള്ള​ത് അ​നു​ഗ്ര​ഹ​മാ​ണ്. എ​നി​ക്ക് മാ​ത്ര​മ​ല്ല, എ​ന്‍റെ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ത്തി​നും അ​ങ്ങ​നെ​യാ​ണ്. ഗ​ജി​നി എ​ന്ന സി​നി​മ​യി​ൽ ന​ളി​നി ശ്രീ​രാ​മാ​ണ് കോ​സ്റ്റ്യൂം ഡി​സൈ​ൻ ചെ​യ്ത​ത്.

അ​തേ​സ​മ​യം ഗാ​ന രം​ഗ​ങ്ങ​ളി​ൽ എ​ന്‍റെ കോ​സ്റ്റ്യൂം ഡി​സൈ​ന​ർ ജ്യോ​തി​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ൾ ര​ണ്ട് പേ​രും ഷോ​പ്പിം​ഗി​ന് പോ​യി. സു​ട്ടും വി​ഴി​ച്ചൂ​ടാ​രേ… എ​ന്ന ഗാ​ന​ത്തി​ലെ എ​ന്‍റെ കോ​സ്റ്റ്യൂ​മു​ക​ൾ ജ്യോ​തി​ക​യും ചേ​ർ​ന്നാ​ണ് എ​ടു​ത്ത​ത്. ചി​ല ഫം​ഗ്ഷ​നും മ​റ്റ് ഇ​വ​ന്‍റു​ക​ൾ​ക്കു​മാ​യി ഞാ​ൻ ജ്യോ​തി​ക​യ്ക്കൊ​പ്പം ഷോ​പ്പിം​ഗി​ന് പോ​യി​ട്ടു​ണ്ട്.

ജ്യോ​തി​ക​യ്ക്ക് ന​ല്ല ഫാ​ഷ​ൻ സെ​ൻ​സു​ണ്ട്. ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​ഠി​ച്ച​തും ന​ല്ല വ്യ​ക്തി​യാ​യ​തു​മെ​ല്ലാം ജ്യോ​തി​ക​യി​ലൂ​ടെ​യാ​ണ്. അ​വ​ളി​ല്ലാ​തെ ഞാ​നൊ​ന്നു​മ​ല്ല. ഞാ​നെ​ന്തൊ​ക്കെ ആ​യി​ട്ടു​ണ്ടോ അ​തി​ന് കാ​ര​ണം ജ്യോ​തി​ക​യാ​ണ്.

Related posts

Leave a Comment