സൂപ്പർസ്റ്റാർ മോഹൻലാലും തമിഴ് താരം സൂര്യയും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നത്. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ ചിത്രം നിർമിക്കുന്നത് ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ്.
ഒടിയൻ, നീരാളി, കായംകുളം കൊച്ചുണ്ണി, കുഞ്ഞാലിമരയ്ക്കാർ, ലൂസിഫർ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ മോഹൻലാലിന്റെതായി പുറത്തിറങ്ങാനുള്ളത്. അയൻ, കോ, മാട്രാൻ, കാവൻ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളയാളാണ് കെ.വി. ആനന്ദ്. മാത്രമല്ല മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ തയാറായ തേന്മാവിൻ കൊന്പത്ത് എന്ന ചിത്രത്തിനായി കാമറ ചലിപ്പിച്ചത് ആനന്ദ് ആണ്.