മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുകൾ. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശിനി എസ്.സൂര്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കൾക്ക് ആദ്യം വിവരം ലഭിച്ചതെന്നും എന്നാൽ ഞായറാഴ്ച രാവിലെ വീട്ടിൽ വിളിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ബന്ധുകൾ ആരോപിച്ചു.
സഹപ്രവർത്തകനും കൊട്ടാരക്കര സ്വദേശിയുമായ ഒരു നഴ്സുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് മരണത്തിലേക്കു നയിച്ചതെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.