അയർക്കുന്നം: ബാങ്കിൽനിന്നും ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞു 1,13,000 രൂപ തട്ടിയെടുത്തതായി പരാതി.
അകലക്കുന്നം മറ്റക്കര സ്വദേശിയായ അനൂപ് ആണ് അയർക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന സൂര്യ എസ്. നായർ(35)ക്കെതിരേ അയർക്കുന്നം പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്.
ഐസിഐസിഐ ബാങ്കിൽ ജീവനക്കാരിയാണെന്നും ഈ ബാങ്കിൽനിന്നും പലിശ രഹിത വായ്പയായി 25 ലക്ഷം രൂപ ലോണ്‍ എടുത്തു നല്‍കാമെന്നും പറഞ്ഞാണ് യുവതി പണം തട്ടിയെടുത്തത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചെങ്കിലും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നു സൂര്യ എസ്. നായർ പോലീസ് നിരീക്ഷണത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്.
പലപ്പോഴോയി പണം നല്‍കിയിട്ടും ലോണ്‍ ശരിയാക്കി നല് കാതെ വന്നതോടെ അനൂപ് ബാങ്കിൽ അന്വേഷിക്കുകയും തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ യുമാണ് പോലീസിൽ പരാതി നല്‍കിയത്.