പത്തനാപുരം : കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന്. മൗണ്ട് താബോര്‍ ദയറ സെമിത്തേരിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംസ്കാരം. മൗണ്ട് താബോര്‍ കോണ്‍വെന്റിലെ അംഗവും മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപികയുമായ സിസ്റ്റര്‍ സി ഇ സൂസമ്മ(56)യെയാണ് ഒന്‍പതിന് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കന്യാസ്ത്രീയുടെ മുറിയിലും കിണറിന്റെ പരിസരങ്ങളിലും രക്തം കണ്ടത് ദുരൂഹത ഉയര്‍ത്തിയിരുന്നു.എന്നാല്‍ കന്യാസ്ത്രീയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക അന്വേഷണറിപ്പോർട്ട്.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി.വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കൂവെന്ന് പോലീസ് പറയുന്നു.
കൈയിലുണ്ടായിരുന്ന മുറിവ് ആഴത്തിലുള്ളതാണ്.കൈയിൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന ബ്ലേഡ് മുറിയിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.