ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല; എസ്‌സിഒ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് സുഷമ

ന്യൂയോർക്ക്: ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഭീകരവാദത്തെ അതിന്‍റെ എല്ലാ രൂപങ്ങളെയും അർഥങ്ങളെയും ഉൾക്കൊണ്ടുതന്നെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും ന്യൂയോർക്കിൽ നടന്ന ഷാംഗ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) യോഗത്തിൽ സുഷമ പറഞ്ഞു.

എസ്‌സിഒ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ജനങ്ങൾ തമ്മിലുള്ള സഹകരണത്തിനും വിശ്വാസത്തിനുമായി വഴിയൊരുക്കുന്നതിനുള്ള ഈ ബന്ധം ഇന്ത്യക്ക് അനിവാര്യമാണെന്നും സുഷമ പറഞ്ഞു.

 

Related posts